കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) കേരള, ഏഴാമത് ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റ് ആന്‍ഡ് എക്സ്പോയും 12-ാമത് കേരള ഹെല്‍ത്ത് ടൂറിസം അന്താരാഷ്ട്ര കോണ്‍ഫറന്‍സും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു.
30, 31 തീയതികളില്‍ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററിലാണു പരിപാടി. മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, പി. രാജീവ് എന്നിവര്‍ ചേര്‍ന്ന് സമ്മേളനവും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആയുഷ് സെക്രട്ടറി രാജേഷ് കോട്ടേ ചടങ്ങില്‍ പങ്കെടുക്കും.16 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.